ജനകീയ പ്രതിരോധ യാത്ര സമാപിച്ചു

കോണ്‍ഗ്രസ് ജനകീയ പ്രതിരോധ യാത്രയുടെ സമാപന സമ്മേളനം രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈത്തിരി: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയ അക്രമണത്തിനെരെയും ടി. സിദ്ദീഖ് എം.എല്‍.എക്കെതരിയുള്ള വ്യാജപ്രചാരണങ്ങള്‍ക്കെതിരെയും കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനം വൈത്തിരിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്തു.പരിപാടിയില്‍ ടി. സിദ്ധീഖ് എം.എല്‍.എ, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ജഷീര്‍ പള്ളിവയല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, ജാഥ ക്യാപ്റ്റന്മാരായ പി.പി ആലി, മാണി ഫ്രാന്‍സിസ്, വൈത്തിരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എ വര്‍ഗീസ്, കെ.വി ഫൈസല്‍, ആര്‍. രാമചന്ദ്രന്‍, ഷഹീര്‍, ഷമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles