കടത്തനാടന്‍ കളരി സംഘത്തില്‍ ഓണം ആഘോഷിച്ചു

മാനന്തവാടി: കമ്മന കടത്തനാടന്‍ കളരി സംഘത്തില്‍ ഓണാഘോഷം നടത്തി. കളരി അഭ്യസിക്കുന്നവരും, അവരുടെ കുടുംബാംഗങ്ങളും പ്രദേശവാസികളുമുള്‍പ്പടെയുള്ള നിരവധിപേരാണ് ഓണാഘോഷ പരിപാടികള്‍ക്കായി എത്തിയത്. വിവിധ പരിപാടികളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും നല്‍കി. കളരിയുടെ ജേഴ്സി പ്രകാശനം ഒ.ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി. ഈശ്വരന്‍ അധ്യക്ഷത വഹിച്ചു. എം.ടി അനീഷ് സുകുമാരന്‍ നറുക്കെടുപ്പ് നടത്തി. പ്രിന്‍സിപ്പല്‍ ഉമാ മാധവി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് പി.ടി ബിജു, കെ.എഫ് തോമസ് ഗുരുക്കള്‍, എ.കെ റൈഷാദ്, ഷിജില്‍ സ്റ്റിഫന്‍ എന്നിവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles