ലോറിക്കിടയില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു

അലോയിസ്

മാനന്തവാടി: ലോറിക്കിടയില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു. കാരയ്ക്കാമല കപ്പിയാരുമലയില്‍ കെ.വി തോമസിന്റെ മകന്‍ അലോയിസ് (21) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഗോവയിലെ പഞ്ചിമില്‍ വെച്ചാണ് അപകടം. ലോറി നിര്‍ത്തിയശേഷം താഴെയിറങ്ങി പിന്‍വശത്തേക്ക് പോയതായിരുന്നു അലോയിസെന്നും, ഈ സമയം ലോറി പിന്നോട്ട് നിരങ്ങി നീങ്ങുകയും മറ്റൊരു ലോറിക്ക് മുട്ടി നില്‍ക്കുകയും അലോയിസ് ഇതിനിടയില്‍പ്പെടുകയുമായിരുന്നുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ബിന്ദുവാണ് അലോയിസിന്റെ മാതാവ്. സഹോദരങ്ങള്‍: അമല്‍, എല്‍ഗ. സംസ്‌ക്കാരം പിന്നീട്.

0Shares

Leave a Reply

Your email address will not be published.

Social profiles