താമരശ്ശേരി ചുരത്തില്‍ വന്‍ ഗാതഗാതക്കുരുക്ക്

വൈത്തിരി: താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. ചുരത്തില്‍ ഏതാണ്ട് എല്ലാ സ്ഥലങ്ങളിലും വാഹനങ്ങളുടെ, നീണ്ട നിരയായിരുന്നു ഇന്നലെ ഉച്ചമുതല്‍. ഓണാഘോഷത്തിന്റെ ഭാഗമായിട്ട് ജില്ലയിലേക്ക് വരുന്ന വാഹനങ്ങളുടെ ബാഹുല്യമാണ് തിരക്കിന് കാരണം. അവധി ദിവസങ്ങള്‍ ഒരുമിച്ചു കിട്ടിയതിനാല്‍ കുട്ടികളോടൊപ്പം വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ചിലവഴിക്കാനും വേണ്ടി ജില്ലയില്‍ എത്തുന്നവരാണ് അധികവും. എന്‍ ഊര്, പൂക്കോട് തടാകം തുടങ്ങിയ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സഞ്ചാരികളെ കൊണ്ട് നിറയുകയാണ്. ചുരത്തില്‍ പൊലീസിന്റെയും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരുടേയും സാന്നിധ്യമുണ്ടെങ്കിലും വാഹന ബാഹുല്യം ഗതാഗത നിയന്ത്രണത്തിന് തടസ്സമാവുകയാണ്. കുടുംബ സമേതം ജില്ലയിലെത്തുന്നവരുടെ സ്വകാര്യവാഹനങ്ങള്‍, ലോറികള്‍ക്കും ബസുകള്‍ക്കും ഇടയില്‍ പെട്ട് മണിക്കൂറുകളെടുത്താണ് ചുരമിറങ്ങുന്നതും കയറുന്നതും. ഓണാവധി കഴിയുന്നത് വരെ ഈ തിരക്ക് തുടരാനാണ് സാധ്യത.

0Shares

Leave a Reply

Your email address will not be published.

Social profiles