തവിഞ്ഞാലില്‍ ഘോഷയാത്ര നടത്തി

മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ ഭാഗമായി കമ്പിപ്പാലത്തുനിന്നു ചുങ്കം പാരിഷ് ഹാള്‍ പരിസരത്തേക്കു ഘോഷയാത്ര നടത്തി. ചെണ്ടമേളവും മുത്തുക്കുടകളും തിരുവാതിരകളിയും പുലികളിയും നിശ്ചല ദൃശ്യങ്ങളുമെല്ലാം ഘോഷയാത്രയ്ക്ക് കൊഴുപ്പേകി. നൂറുകണക്കിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഘോഷയാത്രയില്‍ അണിനിരന്നു. വടംവലി, കസേരകളി മത്സരങ്ങളും ആഘോഷത്തിന്റെ ഭാഗമായി നടത്തി. സമാപനയോഗത്തില്‍
പഞ്ചായത്ത് പ്രസിഡന്റ് എത്സി ജോയി, വൈസ് പ്രസിഡന്റ് പി.എം. ഇബ്രാഹിം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷനായ ലൈജി തോമസ്, ജോസ് കൈനികുന്നേല്‍, റോസമ്മ ബേബി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷീജ ബാബു, വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
തലപ്പുഴ: സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ടൗണില്‍ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ മത്സരങ്ങള്‍ നടത്തി. സമാപന യോഗത്തില്‍ ഹാരിസ് മാനന്തവാടി, ഉമേഷ് വിസ്മയ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഔവര്‍ സാഹിത്യ പുരസ്‌കാരം നേടിയ റഷീദ് മാസ്റ്റര്‍, കര്‍ണാടക സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എംഎ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ പി.എന്‍. ആതിര എന്നിവരെ ആദരിച്ചു. ഗാനമേള ഉണ്ടായിരുന്നു.
മാനന്തവാടി: മലയാള കലാകാരന്‍മാരുടെ ദേശീയ സംഘടനയായ നന്‍മ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണവിരുന്നൊരുക്കി. പൂക്കളവും മാവേലിയും കലാപരിപാടികളും ഓണസദ്യയും പരിപാടിക്കു മാറ്റുകൂട്ടി. നന്‍മ ജില്ലാ പ്രസിഡന്റ് സ്റ്റാനി മാനന്തവാടി ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം എ.എന്‍. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. കെ.എം. ഷിനോജ്, സുരേഷ് തലപ്പുഴ, മിഥുന്‍ മുണ്ടയ്ക്കല്‍, രാജേഷ് ചക്രപാണി, കെ.പി. ഷാനവാസ്, വര്‍ഗീസ് കോട്ടായി, ആനന്ദവല്ലി, വിശാലാക്ഷി ചന്ദ്രന്‍, ജോസ് പോരൂര്‍, ആന്റണി കമ്മന, കുഞ്ഞന്‍ മണി, ബിജു കോച്ചേരി, പി.വി.ആര്‍. വാര്യര്‍, രഞ്ജിനി രാജു എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles