വയനാട് കമ്പമലയില്‍ ജീപ്പ് ഡ്രൈവവറുടെ വീട്ടില്‍ എന്‍.ഐ.എ പരിശോധന നടത്തി

മാനന്തവാടി-വയനാട്ടിലെ തലപ്പുഴ കമ്പമലയില്‍ ജീപ്പ് ഡ്രൈവറുടെ വീട്ടില്‍ എന്‍.ഐ.എ സംഘം പരിശോധന നടത്തി. മാവോയിസ്റ്റ് ബി.ജി.കൃഷ്ണമൂര്‍ത്തിക്ക് വാഹനസൗകര്യം ലഭ്യമാക്കിയ ജീപ്പ് ഡ്രൈവറുടെ വീട്ടിലായിരുന്നു ഇന്നലെ രാവിലെ പരിശോധന. അടുത്തിടെ കര്‍ണാടക അതിര്‍ത്തിയില്‍ അറസ്റ്റിലായ കൃഷ്ണമൂര്‍ത്തി ഇപ്പോള്‍ റിമാന്റിലാണ്. ഡ്രൈവറുടെ വീട്ടില്‍ നടന്ന പരിശോധനയില്‍ മാവോയിസ്റ്റ് ലഘുലേഖകള്‍ കണ്ടെടുത്തതായാണ് സൂചന. അറസ്റ്റിലാകുന്നതിനു മുമ്പ് കൃഷ്ണമൂര്‍ത്തി കണ്ണൂരിലടക്കം കമ്പമല സ്വദേശി ഡ്രൈവറായ ജീപ്പില്‍ സഞ്ചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു ഡ്രൈവറെ എന്‍.ഐ.എ നേരത്തേ ചോദ്യംചെയ്തു വിട്ടതാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles