ഭാരത് ജോഡോ യാത്ര: കല്‍പറ്റയില്‍നിന്നു 250 പേര്‍ പങ്കെടുക്കും

കല്‍പറ്റ: രാഹുല്‍ ഗാന്ധി എം.പി നയിക്കുന്ന ഭാരത് ജോഡോ യാത്ര വിജയിപ്പിക്കാന്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു. മണ്ഡലത്തില്‍നിന്നു 250 പേരെ 28നു വണ്ടൂരില്‍ യാത്രയില്‍ പങ്കെടുപ്പിക്കും.
യാത്രയുടെ വിജയത്തിനു മണ്ഡലംതലത്തില്‍ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കെ.പി.സി.സി അംഗം പി.പി.ആലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗിരീഷ് കല്‍പറ്റ അധ്യക്ഷത വഹിച്ചു. സി.ജയപ്രസാദ്, പി. വിനോദ്കുമാര്‍, കെ.അജിത, പി.രാജാറാണി, ഹര്‍ഷല്‍ കൊന്നാടന്‍, എം.പി.മജീദ്, കെ.ശശികുമാര്‍, സെബാസ്റ്റ്യന്‍ കല്‍പറ്റ, സലീം കാരാടന്‍, എന്‍.ശ്രീനിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു

0Shares

Leave a Reply

Your email address will not be published.

Social profiles