കിടപ്പുരോഗികള്‍ക്കുള്ള ഭക്ഷണ കിറ്റ് വിതരണം തുടങ്ങി

കിടപ്പുരോഗികള്‍ക്കുള്ള ഭക്ഷണക്കിറ്റ് വിതരണം മാനന്തവാടിയില്‍ സിനിമാതാരം അംജത്ത് മൂസ ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി:കിടപ്പുരോഗികള്‍ക്ക് മാസംതോറും ഭക്ഷണ കിറ്റ് നല്‍കുന്ന പദ്ധതി നഗരസഭയില്‍ തുടങ്ങി.
കുറുക്കന്‍മൂല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത കിടപ്പു രോഗികള്‍ക്കാണ് കിറ്റ് നല്‍ക്കുന്നത്. വിതരണോദ്ഘാടനം ഗവ.യു.പി സ്‌കൂള്‍ ഹാളില്‍ സിനിമാതാരം അംജത്ത് മൂസ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ടെലി ഫിലിം-സിനിമ നിര്‍മാതാവ് മുസ്തഫ കമാല്‍, മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ്
കമ്മിറ്റി ചെയര്‍മാന്‍മാരായ പി.വി.എസ്.മൂസ, സീമന്തിനി സുരേഷ്, പി.വി.ജോര്‍ജ്, അബ്ദുല്‍ ആസിഫ്, വിപിന്‍ വേണുഗോപാല്‍, അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, സെക്രട്ടറി ജയചന്ദ്രന്‍, എച്ച്.ഐ പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles