മുതിരേരിയിലെ താല്‍കാലിക പാലം മഴയില്‍ തകര്‍ന്നു

മുതിരേരിയില്‍ കനത്ത മഴയില്‍ തകര്‍ന്ന പാലം.

മാനന്തവാടി: മുതിരേരിയിലെ താല്‍കാലിക പാലം കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ തകര്‍ന്നു. മണല്‍ചാക്കുകളും മണ്ണും പൈപ്പും ഉപയോഗിച്ചു നിര്‍മിച്ച പാലമാണ് തകര്‍ന്നത്. മാനന്തവാടി-പേരിയ റോഡില്‍ പുതിയ പാലം നിര്‍മിക്കുന്നതിന്റെ ഭാഗമായാണ്
താല്‍കാലിക പാലം പണിതത്. പാലം തകര്‍ന്നതോടെ മുതിരേരി ഭാഗത്തുനിന്നു മാനന്തവാടി ഉള്‍പ്പെടെ സ്ഥലങ്ങളില്‍ എത്താന്‍
കിലോമീറ്ററുകള്‍ ചുറ്റേണ്ട സ്ഥിതിയായി. യവനാര്‍കുളം, കുളത്താട,പുതുശേരി എന്നിവിടങ്ങളിലേക്കു ഇതുവഴിയാണ് കെ.എസ്.ആര്‍.ടി.സി ബസ് അടക്കം വാഹനങ്ങള്‍ ഓടുന്നത്. പുതിയ പാലത്തിന്റെ പ്രവൃത്തി മന്ദഗതിയിലാണ്. പാലം നിര്‍മാണം നിണ്ടുപോകുന്നതു വിദ്യാര്‍ഥികളെയടക്കം ദുരിതത്തിലാക്കും. കാലവര്‍ഷത്തിനുമുമ്പ് പാലം പണി പൂര്‍ത്തിയാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Leave a Reply

Your email address will not be published.

Social profiles