സീബ്ര ലൈന്‍ പുനഃസ്ഥാപിക്കണം: കല്‍പറ്റ പൗരസമിതി

കല്‍പറ്റ: ദേശീയപാതയില്‍ നഗരത്തിലൂടെ കടന്നുപോകുന്ന ഭാഗത്തെ മാഞ്ഞുപോയ സീബ്ര ലൈനുകള്‍
പുനഃസ്ഥാപിക്കണമെന്ന് കല്‍പറ്റ പൗരസമിതി ആവശ്യപ്പെട്ടു. ചെമ്മണ്ണൂര്‍ ജംഗ്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ ലൈറ്റും ട്രാഫിക് ഐലന്റും സ്ഥാപിക്കുക, തെരുവുനായശല്യത്തിനു പരിഹാരം കാണുക, ബൈപാസ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പ്രസിഡന്റ് ജോണി കൈതമറ്റം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.പി. ഉമ്മര്‍, യു.എ. ഖാദര്‍, എം. ശങ്കരന്‍, കെ. നാണു. അഡ്വ. വി. യൂസഫ്, സുബൈര്‍ ഓണിവയല്‍, സലാം മുണ്ടേരി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles