മുഫീദയുടെ മരണം: പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നു

മാനന്തവാടി: പുലിക്കാട് കണ്ടിയില്‍പൊയില്‍ മുഫീദ(50)ദുരൂഹസാഹചര്യത്തില്‍ തീപ്പൊള്ളലേറ്റ് മരിച്ച കേസില്‍ പ്രത്യേക പോലീസ് സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നു. ഡിവൈ.എസ്.പി പി. ചന്ദ്രന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ കരീമും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദാണ് കേസ് അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചത്. മുഫീദയുടെ മരണത്തില്‍ അവരെ എട്ടുവര്‍ഷം മുമ്പ് രണ്ടാം വിവാഹം ചെയ്തയാളും കുടുംബാംഗങ്ങളില്‍ ചിലരും സംശയത്തിന്റെ നിഴലിലാണ്. വിവാഹബന്ധം വേര്‍പെടുത്താന്‍ മുഫീദയില്‍ സമ്മര്‍ദമുണ്ടായിരുന്നു. ദേഹത്തു മണ്ണെണ്ണ ഒഴിച്ചു തീക്കൊളുത്തിയതിനെത്തുടര്‍ന്നായിരുന്നു അവരുടെ മരണം. പൊള്ളലേറ്റു ചികിത്സയിലിരിക്കെ മുഫീദ നല്‍കിയ മൊഴിയില്‍ ആര്‍ക്കെതിരേയും പരാതിപ്പെട്ടിരുന്നില്ല. മരണശേഷം മക്കള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മുഫീദയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്.

0Shares

Leave a Reply

Your email address will not be published.

Social profiles