ഹൊഫുസിറ്റ; മലബാര്‍ മേഖലാ നേതൃയോഗം നടത്തി

കല്‍പറ്റ: ഹൗസ് ഫുള്‍ സിനിമാ ടാക്കീസ് (ഹൊഫുസിറ്റ) കലാസാംസ്‌കാരിക വേദി മലബാര്‍ മേഖലയുടെ ആഭിമുഖ്യത്തില്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂടി ചേരലും വിവിധ കലാരൂപങ്ങളുടെ അവതരണവും കലാകേളി എന്ന പേരില്‍ ഈ മാസം 12ന് കല്‍പറ്റയില്‍ നടത്തുന്നതിന് ഹൊഫുസിറ്റ മലബാര്‍ മേഖല നേതൃയോഗം തീരുമാനിച്ചു. നിര്‍ധന കലാ കുടുംബത്തിന് ധനസഹായ വിതരണവും നടത്തും. പ്രശസ്ത സിനിമതാരം വിനോദ് കോവൂര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സിനിമാ നാടക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് നടത്തിയ യോഗത്തില്‍ ചെയര്‍മാന്‍ സലാം കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മാരാര്‍ മംഗലത്ത്, ട്രഷറര്‍ കിഷോര്‍ ചീരാല്‍, ജോയിന്റ് കണ്‍വീനര്‍ വസുധ കോഴിക്കോട്, ആര്‍. ഗോപാലകൃഷ്ണന്‍, ഷൗക്കത്ത് അരപ്പറ്റ, വ്യാസന്‍, വിനോദ് വൈത്തിരി, സുലോചന രാമകൃഷണന്‍, അമല്‍ നാഗരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles