വെള്ളമുണ്ടയില്‍ ‘കളരി ഗ്രാമം’ പദ്ധതി തുടങ്ങി

‘കളരി ഗ്രാമം’ പദ്ധതി ഉദ്ഘാടനച്ചടങ്ങില്‍നിന്ന്.

തരുവണ: കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും കളരിപ്പയറ്റില്‍ സൗജന്യ പരിശീലനം നല്‍കുന്നതിനു ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘കളരി ഗ്രാമം’ പദ്ധതി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. പാലിയാണ ഗവ.എല്‍പി സ്‌കൂള്‍ മൈതാനത്ത് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി പദ്ധതി വിശദീകരണം നടത്തി. ഷെയ്ഖ് ഉസ്മാന്‍ ഹാജി മുഖ്യാതിഥിയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ. അമീന്‍, വി. ബാലന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത് വൈശ്യന്‍, അംഗങ്ങളായ പി. തോമസ്, കെ.കെ.സി. മൈമൂന, അബ്ദുള്ള കണിയാങ്കണ്ടി, വെള്ളമുണ്ട എസ്‌ഐ ടി. രാജീവ്, നെഹ്‌റു മെമ്മോറിയല്‍ ലൈബ്രറി പ്രസിഡന്റ്
എം. രാധാകൃഷ്ണന്‍, സെക്രട്ടറി വിനോദ് പാലിയാണ, വി.കെ. ഗോവിന്ദന്‍, എം.യു. തോമസ്, എ. രാജീവന്‍ ,എ.കെ. റൈഷാദ് എന്നിവര്‍ പ്രസംഗിച്ചു. കമ്മന കടത്തനാടന്‍ കളരി സംഘം ചീഫ് ട്രെയിനര്‍
കെ.എഫ്. തോമസ് ഗുരുക്കള്‍, ടി.എന്‍. നിഷാദ് ഗുരുക്കള്‍, എം.എസ്. ഗണേഷ് ഗുരുക്കള്‍, സി.കെ. ശ്രീജിത്ത് ഗുരുക്കള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കളരിപ്പയറ്റ് പ്രദര്‍ശനം നടത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles