ലൈബ്രറിക്ക് പ്രൊജക്ടര്‍ നല്‍കി

വെള്ളമുണ്ട: ആസന്നമായ ഖത്തര്‍ ലോകകപ്പിന്റെ വിസ്മയ കാഴ്ച്ചയൊരുക്കാന്‍ വെള്ളമുണ്ട പബ്ലിക് ലൈബ്രറിക്ക് ജില്ലാ പഞ്ചായത്തിന്റെ ഹൈബ്രൈറ്റ്‌നസ് എല്‍.സി.ഡി പ്രൊജക്ടര്‍ കൈമാറി. പ്രൊജെക്ടറിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു. വി.കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കെ.കെ ചന്ദ്രശേഖരന്‍, നിസാര്‍ മണിമ, എം.സുധാകരന്‍, എം.നാരായണന്‍, മിഥുന്‍ മുണ്ടക്കല്‍, എം.മണികണ്ഠന്‍, എം. ശ്രീധരന്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles