കൂട്ട് 1986; പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി

മാനന്തവാടി: മാനന്തവാടി ഗവ. കോളേജില്‍ 1986-88 വര്‍ഷം പ്രീഡിഗ്രിക്ക് പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. മുന്‍ അധ്യാപകരായിരുന്ന വി.കെ. രാധാകൃഷ്ണന്‍, പി.ആര്‍. സഹസ്രനാമന്‍, കെ.പി. അസീസ്, വി.വി. മുരളീധരന്‍ എന്നിവരെ ആദരിച്ചു. 90 പേര്‍ സംഗമത്തില്‍ പങ്കെടുത്തു. പരിപാടിയില്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. രമ ചെപ്പ്, അംബിക ശിവദായകം എന്നിവരുടെ കവിതാസമാഹാരങ്ങള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ എം.യു. തോമസ് അധ്യക്ഷത വഹിച്ചു. ടോമി മാത്യു സ്വാഗതവും, കെ.കെ സധു നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles