ജീവനൊടുക്കിയ ആര്‍.ടി.ഓഫീസ് ജീവനക്കാരി സിന്ധു
ജോലി സമ്മര്‍ദത്തിന്റെയും പീഡനങ്ങളുടെയും ഇര-എന്‍.ജി.ഒ അസോസിയേഷന്‍

കല്‍പറ്റ : ജീവനൊടുക്കിയ മാനന്തവാടി സബ് ആര്‍.ടി ഓഫീസ് ജീവനക്കാരി സിന്ധു ജോലി സമ്മര്‍ദത്തിന്റെയും പീഡനങ്ങളുടെയും ഇരയാണെന്നു എന്‍.ജി.ഒ അസോസിയേഷന്‍ വയനാട് ജില്ലാ ഭാരവാഹികള്‍. ആര്‍.ടി.ഓഫീസിലെ 11 ജീവനക്കാരെ സ്ഥലംമാറ്റാനുള്ള മോട്ടോര്‍ വാഹന വകുപ്പ് ഡപ്യൂട്ടി കമ്മീഷണറുടെ ശുപാര്‍ശ വസ്തുതകളില്‍നിന്നുള്ള ഒളിച്ചോട്ടമാണെന്നും അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മോബിഷ് പി.തോമസ്, മറ്റു ഭാരവാഹികളായ കെ.ടി.ഷാജി, എം.സി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ആര്‍.ടി ഓഫീസ് ജീവനക്കാരില്‍ ആര്‍ക്കും സിന്ധുവിന്റെ ആത്മഹത്യയുമായി ബന്ധമില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കമ്മീഷര്‍ക്കു ഡപ്യൂ
ട്ടി കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍. ഇത് യാഥാര്‍ഥ്യവുമായി ഒത്തുപോകുന്നതല്ല. ഏപ്രില്‍ ആറിനാണ് സിന്ധുവിന്റെ മരണം. ഇതിനു രണ്ടു ദിവസം മുമ്പ് സിന്ധു ഉള്‍പ്പെടെ സആറ് ജീവനക്കാര്‍ ആര്‍.ട.ി.ഒയെ വീട്ടില്‍ സന്ദര്‍ശിച്ച് സബ് ആര്‍.ടി ഓഫീസിന്റെ പ്രവര്‍ത്തനം സംബന്ധിച്ചു പരാതി നല്‍കിയതാണ്. അമിത ജോലി ഭാരം സിന്ധുവില്‍ നിരന്തരം അടിച്ചേല്‍പ്പിച്ചിരുന്നുവെന്നാണ് അസോസിയേഷനു മനസ്സിലാക്കാനായത്. കീഴുദ്യോഗസ്ഥരെ മേലുദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ ആക്രോശം മുഴക്കിയ സംഭവങ്ങളും ആര്‍.ടി ഓഫീസില്‍ ഉണ്ടായിട്ടുണ്ട്. പീഡനങ്ങളില്‍ മനംനൊന്താണ് സിന്ധു ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്നു വ്യക്തമാണ്.
ഡപ്യൂട്ടി കമ്മീഷണറുടെ കൂട്ട സ്ഥലംമാറ്റം ശുപാര്‍ശയില്‍ അനൗചിത്യമുണ്ട്. ഓഫീസില്‍ വര്‍ഷങ്ങളായി ചെയ്യുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് സ്ഥലംമാറ്റം ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഓഫീസിലെ ടെക്‌നിക്കല്‍ സ്റ്റാഫില്‍ ഒരാള്‍ പോലും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഓഫീസുമായി ബന്ധപ്പെട്ടു അഴിമതി ഉള്‍പ്പെടെ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നടപടികളുമായി മുന്നോട്ടുപോകുകയാണെങ്കില്‍ മിനിസ്റ്റീരിയല്‍, ടെക്‌നിക്കല്‍ വേര്‍തിരിവില്ലാതെ എല്ലാവരെയും സ്ഥലംമാറ്റേണ്ടതുണ്ട്. ഓഫീസിലെ ചില ജീവനക്കാര്‍ ആര്‍.ടി.ഒയെ നേരില്‍ക്കണ്ട് പരാതി പറഞ്ഞ സാഹചര്യം സമഗ്രാന്വേഷണത്തിനു വിധേയമാക്കണം.
സിന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ടു വഴിതെറ്റിക്കാനുള്ള നടപടികളാണ് മേലുദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുകളിലുള്ളതെന്നാണ് മനസ്സിലാകുന്നത്. അന്വേഷണം സുതാര്യവും നീതിപൂര്‍വകവുമാകണം. ഇല്ലെങ്കില്‍ ശക്തമായ സമരത്തിനു അസോസിയേഷനന്‍ നേതൃത്വം നല്‍കും.
വിദ്യാഭ്യാസം, പട്ടികവര്‍ഗ വികസനം, ആരോഗ്യം ഉള്‍പ്പെടെ ജില്ലയിലെ വിവിധ വകുപ്പ് ഓഫീസുകളില്‍ ജീവനക്കാര്‍ മാനസിക സമ്മദവും പീഡനവും അനുഭവിക്കുകയാണ്. പ്രധാന വകുപ്പുകളില്‍ ഭരണകക്ഷി അനുകൂല സംഘടനകളുടെ ആളുകള്‍ പ്രധാന സീറ്റില്‍ ഇരിക്കുകയും താല്‍പര്യങ്ങള്‍ ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കുകയുമാണ്. ഓഫീസ് അന്തരീക്ഷത്തില്‍ സമൂലമാറ്റം അനിവാര്യമാണെന്നും അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles