ചികിത്സ നേടിയതിനു പിന്നാലെ ആദിവാസി ബാലന്‍ മരിച്ചു;
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു അയച്ചു

മാനന്തവാടി: വയനാട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നേടിയതിനു പിന്നാലെ മരിച്ച ആദിവാസി ബാലന്റെ മൃതൃദേഹം പോസ്റ്റുമോര്‍ട്ടത്തിനു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയിലേക്കു അയച്ചു. ഒഴക്കോടി കീച്ചേരി രതീഷ്-അനിത ദമ്പതികളുടെ മകന്‍ ജയേഷിന്റെ(12) മൃതദേഹമാണ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനു വിട്ടത്.
പനി, ഛര്‍ദി, വയറുവേദന എന്നിവ അനുഭവപ്പെട്ട ജയേഷിനെ വെള്ളിയാഴ്ച രാവിലെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടറെ കണ്ടശേഷം വീട്ടില്‍ തിരിച്ചെത്തിച്ച ജയേഷ് രാത്രി ഏഴരയോടെ മരിച്ചു.
മരണത്തില്‍ അസ്വാഭാവികത തോന്നിയ നാട്ടുകാരില്‍ ചിലര്‍ ശനിയാഴ്ച രാവിലെ വിവരം അറിയിച്ചതിനുസരിച്ചു കോളനിയിലെത്തിയ പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു അയയ്ക്കുകയായിരുന്നു. എള്ളുമന്ദം എ.എന്‍.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ജയേഷ്.

Leave a Reply

Your email address will not be published.

Social profiles