ചലച്ചിത്ര നിര്‍മാണ പദ്ധതിയുമായി എ.ഐ.ടി.ടി.എ

എ.ഐ.ടി.ടി.എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍.

കല്‍പറ്റ: കഴിവ് ഉണ്ടായിട്ടും സിനിമയില്‍ അവസരം ലഭിക്കാത്തവര്‍ക്കു സന്തോഷവാര്‍ത്തയുമായി ഓള്‍ ഇന്ററാക്ടീവ് ട്രസ്റ്റ് ഓഫ് ടെക്‌നീഷ്യന്‍സ് ആന്‍ഡ് ആര്‍ട്ടിസ്റ്റിസ്(എ.ഐ.ടി.ടി.എ). വയനാട്ടിലെ കലാകാരന്‍മാര്‍, കലാകാരികള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ട്രസ്റ്റ് സിനിമ ചെയ്യും. ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ട്രസ്റ്റ് ചെയര്‍മാന്‍ ഉണ്ണി സുരേഷ്, സെക്രട്ടറി രമേശ് കൃഷ്ണന്‍, ട്രഷറര്‍ കെ.പീതാംബരന്‍, മെംബര്‍ ഷേര്‍ലി ജോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സഹസംവിധായകനായി പ്രവര്‍ത്തിച്ചുപരിചയമുള്ള ട്രസ്റ്റ് ചെയര്‍മാന്‍ ഉണ്ണി സുരേഷായിരിക്കും സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും.
ട്രസ്റ്റില്‍ അംഗത്വമെടുക്കുന്നവരില്‍നിന്നാണ് നടീനടന്‍മാരെയും അണിയറ പ്രവര്‍ത്തകരെയും തെരഞ്ഞെടുക്കുക. പൂര്‍ണമായും വയനാട്ടില്‍ ചിത്രീകരിക്കുന്ന ആദ്യ സിനിമയില്‍ 120 പേര്‍ക്കാണ് അവസരം. സിനിമയ്ക്കു പുറമേ ഡോക്യുമെന്ററി, വെബ് സീരീസ്, ടി.വി സീരിയല്‍ എന്നിവയും ട്രസ്റ്റ് നിര്‍മിക്കുമെന്നു ഭാരവാഹികള്‍ പറഞ്ഞു. വിശദവിവരത്തിനു 994 771 6387, 944 614 5091 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Leave a Reply

Your email address will not be published.

Social profiles