ലോഗോ പ്രകാശനം ചെയ്തു

വെള്ളമുണ്ട സര്‍വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം മാനന്തവാടി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എ ജോണി നിര്‍വ്വഹിച്ചുക്കുന്നു

വെള്ളമുണ്ട: വെള്ളമുണ്ട സര്‍വീസ് സഹകരണ ബാങ്ക് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശദാബ്ദി ആഘോഷങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി ലോഗോ പ്രകാശനം നടത്തി. തെരഞ്ഞടുത്ത ലോഗോയുടെ പ്രകാശനം മാനന്തവാടി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എ ജോണി നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് മമ്മൂട്ടി പാറക്ക അദ്ധ്യക്ഷത വഹിച്ചു. പി മുഹമ്മദ്, എം.ജെ ചാക്കോ, എകരത്തു മൊയ്തു ഹാജി, ഷാജി ജേക്കബ്, മായന്‍ മുതിര, റംല മുഹമ്മദ്, ടി മൊയ്തു, ടി.നാസര്‍, ടി കെ മമ്മൂട്ടി, അസീസ് വെള്ളമുണ്ട സംസാരിച്ചു. കെ എം മുരളീധരന്‍ സ്വാഗതവും റഫീഖ് കെ.കെ.സി നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles