ഗസ്റ്റ് ഹൗസ് പ്രവൃത്തി പൂര്‍ത്തിയാക്കണം: കേരള കോണ്‍ഗ്രസ്-എം

സുല്‍ത്താന്‍ ബത്തേരി: ഗവ.ഗസ്റ്റ് ഹൗസ്് പ്രവൃത്തി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നു കേരള കോണ്‍ഗ്രസ്-എം മുനിസിപ്പല്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. 2010ല്‍ അന്നത്തെ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത പ്രവൃത്തിയാണ് ഇനിയും പൂര്‍ത്തിയാകാത്തത്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് നിര്‍മാണം ഇനിയും പൂര്‍ത്തിയാകാത്തതിനു കാരണമെന്നു യോഗം ആവശ്യപ്പെട്ടു. മന്ത്രി മുഹമ്മദ് റിയാസ് വയനാട്ടില്‍ വന്നപ്പോഴൊന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പണി പൂര്‍ത്തിയാകാത്ത ഗസ്റ്റ്ഹൗസ്് കാണിക്കാതിരുന്നതില്‍ ദുരൂഹതയുണ്ടെന്നു യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ബേബി പുളിമൂട്ടില്‍ അധ്യക്ഷത വഹിച്ചു. ജോസഫ് മാണിശേരി, കെ.ജെ. ദേവസ്യ, കെ.പി. േജാസഫ്, ടി.എസ്. ജോര്‍ജ്, പി.കെ. മാധവന്‍ നായര്‍, വി.പി. അബ്ദുള്‍ ഗഫൂര്‍ ഹാജി, ടോം ജോസ്, പി.എം. ജയശ്രീ, എന്‍.എ. ബില്ലിഗ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles