മലിന ജലശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

മലിന ജലശുദ്ധീകരണ പ്ലാന്റ് ഡയറക്ടര്‍ ഉഷാദേവി ഉദ്ഘാടനം ചെയ്യുന്നു.

പുല്‍പള്ളി: കബനിഗിരി ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തില്‍ നിര്‍മ്മിച്ച മലിന ജലശുദ്ധീകരണ പ്ലാന്റ് ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഉഷാദേവി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. സംഘം സെക്രട്ടറി സജി പെരുമ്പില്‍ സ്വാഗതം ആശംസിച്ചു. സംഘം പ്രസിഡന്റ് ടോമി ഏറത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശാന്തിനി പ്രകാശന്‍, പനമരം ക്ഷീര വികസന ഓഫീസര്‍ വിപിന്‍ പോള്‍, ലിസി തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles