വലിയവട്ടം പാലം ഉദ്ഘാടനം ചെയ്തു

നെന്‍മേനി പഞ്ചായത്തിലെ വലിയവട്ടം പാലം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു.

ബത്തേരി: നെന്‍മേനി പഞ്ചായത്തിലെ വലിയവട്ടത്ത് വയനാട് ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പാലം ഗതാഗതത്തിനു തുറന്നുകൊടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെംബര്‍ സീത വിജയന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടില്‍, അമല്‍ ജോയ്, കെ.വി.ശശി, ജയ മുരളി, സൈന്നൂനദ്, ഷാജി പാടിപ്പറമ്പ്, സി.ടി ചന്ദ്രന്‍, ജിനു കോളിയാടി, സുമേഷ് കോളിയാടി. ഷാജി ചുള്ളിയോട്, ജിത്തു മാടക്കര, കെ.മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles