ഹ്യൂം സെന്ററില്‍ ‘വയനാട് ആര്‍ക്കൈവ്‌സ്’ പ്രവര്‍ത്തനം തുടങ്ങുന്നു

കല്‍പറ്റ: സുഭാഷ് നഗറിലെ ഹ്യും സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ്‌ലൈഫ് ബയോളജിയില്‍ ‘വയനാട് ആര്‍ക്കൈവ്‌സ്’ പ്രവര്‍ത്തനം തുടങ്ങുന്നു. വയനാടുമായി ബന്ധപ്പെട്ട പരമാവധി രേഖകള്‍ ഉള്‍ക്കൊള്ളുന്നതാണ് ആര്‍ക്കൈവ്‌സ്. അന്തരിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ സുധീഷ് കരിങ്ങാരിയുടെ പേരില്‍ ആരംഭിക്കുന്ന ആര്‍ക്കൈവ്‌സിന്റെ ഉദ്ഘാടനം നാളെ(16) ഉച്ചകഴിഞ്ഞു രണ്ടിനു പ്രശസ്ത നരവംശ ശാസ്ത്രജ്ഞന്‍ പ്രഫ.എസ്. ഗ്രിഗറി നിര്‍വഹിക്കും. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കുംപ്രയോജനപ്പെടുന്ന രീതിയില്‍ പശ്ചിമഘട്ടവും ഡെക്കാന്‍ പീഠഭൂമിയുമായി ബന്ധപ്പെട്ട ചരിത്രരേഖകള്‍, പുസ്തകങ്ങള്‍, പഠനങ്ങള്‍ എന്നിവ ഭാവിയില്‍ ആര്‍ക്കൈവ്‌സില്‍ ലഭ്യമാക്കുമെന്നു സെന്റര്‍ ഡയറക്ടര്‍ സി.കെ. വിഷ്ണുദാസ് പറഞ്ഞു. ഉദ്ഘാടനച്ചടങ്ങില്‍ ഡോ.എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ ഗവേഷണനിലയം മുന്‍ ഡയറക്ടര്‍ ഡോ.എന്‍. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. സുധീഷ് അനുസ്മരണ പ്രഭാഷണം അധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഷാജന്‍ ജോസ് നടത്തും.

0Shares

Leave a Reply

Your email address will not be published.

Social profiles