രേഖകളില്ലാതെ കടത്തിയ 22 ലക്ഷം രൂപ പിടിച്ചെടുത്തു

സുല്‍ത്താന്‍ ബത്തേരി: രേഖകളില്ലാതെ കടത്തിയ 22 ലക്ഷം രൂപ രണ്ടു കേസുകളിലായി മുത്തങ്ങയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കര്‍ണാടക മാണ്ഡ്യ സ്വദേശികളായ എസ്.ദീപക് കുമാര്‍, ബസവരാജു, ബി.ബി.രവി എന്നിവര്‍ സഞ്ചരിച്ച കാറില്‍നിന്നു 13 ലക്ഷം രൂപയും കോഴിക്കോട് സ്വദേശി സബീര്‍, കണ്ണൂര്‍ സ്വദേശി എ.നൗഷാദ് എന്നിവര്‍ യാത്രചെയ്ത കാറില്‍നിന്നു 9.02 ലക്ഷം രൂപയുമാണ് കണ്ടെടുത്തത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഷറഫുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.വി.വിജയകുമാര്‍, എം.ബി.ഹരിദാസന്‍, എം.സി.ഷിജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.ഇ.ചാള്‍സുകുട്ടി. എം.ബി.ഷഫീഖ്, അമല്‍ തോമസ്, എം.വി.നിഷാദ്, കെ.എം.സിത്താര, എം.അനിത എന്നിവരടങ്ങുന്ന സംഘത്തിന്റെ വാഹന പരിശോധനയിലാണ് പണം കണ്ടെടുത്തത്.

0Shares

Leave a Reply

Your email address will not be published.

Social profiles