ഫാ.ചിറ്റൂരിനെ അനുമോദിച്ചു

സീറോ മലബാര്‍ സഭയുടെ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള പുരസ്‌കാരം നേടിയ ഫാ.ജോസഫ് ചിറ്റൂരിനു അനുമോദനച്ചടങ്ങില്‍ റവ.ഡോ.തോമസ് ജോസഫ് തേരകം മെമന്റോ നല്‍കുന്നു.

മാനന്തവാടി: സീറോ മലബാര്‍ സഭയുടെ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള പുരസ്‌കാരം നേടിയ ഫാ. ജോസഫ് ചിറ്റൂരിനെ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയിലെ സഹപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഗ്രീന്‍ റെസിഡന്‍സി ഹാളില്‍ നടത്തിയ ചടങ്ങില്‍ അനുമോദിച്ചു. റവ.ഡോ.തോമസ് ജോസഫ് തേരകം അധ്യക്ഷത വഹിച്ചു. മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം മുഖ്യപ്രഭാഷണം നടത്തി. പ്രദീപ്കുമാര്‍ ഷാള്‍ അണിയിച്ചു. സിസ്റ്റര്‍ സൂസന്‍, ഫാ.ജോസ് മൈലാടൂര്‍, ജോസ് ഇലഞ്ഞിമറ്റം എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles