കുടുംബസംഗമം സംഘടിപ്പിച്ചു

ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനവും കുടുംബസംഗമവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹഫ്‌സത്ത് ഉദ്ഘാടനം ചെയ്യുന്നു.

അമ്പലവയൽ: സി.ആര്‍.പി.എഫ് വാരിയേഴ്‌സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനവും കുടുംബസംഗമവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹഫ്‌സത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എം തോമസ് അധ്യക്ഷത വഹിച്ചു. അമ്പലവയല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.വി. പളനി, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ കൃഷ്ണകുമാര്‍, പതിമൂന്നാം വാര്‍ഡ് മെമ്പര്‍ ഉമേഷ്, സി.ആര്‍.പി.എഫ് കേരള വാരിയേഴ്‌സ് സംസ്ഥാന പ്രസിഡന്റ പി.കെ ഹരിദാസ് എന്നിവര്‍ സംസാരിച്ചു. വീരമൃത്യു വരിച്ച ജവാന്മാരെ അനുസ്മരിച്ചു. അവരുടെ കുടുംബാംഗങ്ങളെയും സിആര്‍പിഎഫില്‍ സേവനമനുഷ്ഠിച്ചു വിരമിച്ച മുതിര്‍ന്ന പൗരന്മാരെ ആദരിക്കുകയും പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച സി.ആര്‍.പി.എഫ് വയനാട് വാരിയേഴ്‌സ് കൂട്ടായ്മയിലെ വിദ്യാര്‍ഥികളെയും ആദരിക്കുകയും ചെയ്തു.

0Shares

Leave a Reply

Your email address will not be published.

Social profiles