വനിതാ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ആരംഭിച്ചു

കോഴിക്കോട്: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കാലിക്കറ്റ് സർവകലാശാലയിൽ വനിതാ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ആരംഭിച്ചു. തിരഞ്ഞെടുത്തവരിലെ 25 പേരിൽ 22 പേരാണ് ആദ്യദിനം ജോലിയിൽ പ്രവേശിച്ചത്. സർവകലാശാല രൂപവത്കൃതമായി അരനൂറ്റാണ്ടിനുശേഷമാണ് വനിതാ സുരക്ഷാ ജീവനക്കാരുടെ നിയമനം നടപ്പിലായത്. പരീക്ഷാഭവൻ, ടാഗോർ നികേതൻ, ഭരണകാര്യാലയം, വനിതാ ഹോസ്റ്റൽ, പ്രവേശനകവാടം തുടങ്ങിയ പ്രധാന ഇടങ്ങളിലാണ് വനിതാ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിരിക്കുന്നത്.രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് സേവനം. ജീവനക്കാരും വിദ്യാർഥികളുമടക്കം കാമ്പസിൽ 75 ശതമാനത്തോളം വനിതകളാണുള്ളത്. കാലങ്ങളായുള്ള ആവശ്യമായിരുന്നു വനിതാ സുരക്ഷാ ജീവനക്കാരുടെ നിയമനം.

0Shares

Leave a Reply

Your email address will not be published.

Social profiles