സമ്പൂര്‍ണ സാക്ഷരത പ്രഖ്യാപന ദിനം ആഘോഷിച്ചു

സമ്പൂര്‍ണ സാക്ഷരത പ്രഖ്യാപന ദിനത്തിന്റെ മുട്ടില്‍ പഞ്ചായത്തുതല ആഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: കേരളം സമ്പൂര്‍ണ സാക്ഷരത നേടിയതിന്റെ 31-ാം വാര്‍ഷികം മുട്ടില്‍ പഞ്ചായത്തില്‍ ആഘോഷിച്ചു.പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ആദിവാസി സാക്ഷരത, പൊതു സാക്ഷരത പദ്ധതികള്‍ ജില്ലയില്‍ വലിയ മുന്നേറ്റമുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സ്‌കറിയ, ജനപ്രതിനിധികളായ മേരി സിറിയക്, യാക്കൂബ്, ശ്രീദേവി, സാക്ഷരത മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍, പ്രേരക് സക്കീന എന്നിവര്‍ സംസാരിച്ചു. ദീര്‍ഘകാലം പത്താംതരം തുല്യത കോഴ്സ് കണ്‍വീനറും ഡയറ്റ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ.പി.ലക്ഷ്മണന്‍, പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യത കോഴ്സ് കണ്‍വീനറായിരുന്ന ചന്ദ്രന്‍ കിനാത്തി, ആദിവാസി സാക്ഷരത, പൊതുസാക്ഷരത പഞ്ചായത്തുതല കോ-ഓര്‍ഡിനേറ്ററായിരുന്ന ഉസ്മാന്‍ ഉപ്പി, പത്താംതരം തുല്യത ആദ്യകാല പഠിതാവ് എം.കുഞ്ഞിരാമന്‍, എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിച്ചു. സാക്ഷരത പഞ്ചായത്തുതല സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.

Leave a Reply

Your email address will not be published.

Social profiles