ഉണർവ് പദ്ധതി; കടകളിൽ പരിശോധന നടത്തി

വൈത്തിരി എസ്.ഐ പി. സത്യന്റെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ പരിശോധന.

വൈത്തിരി: വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിലെ കടകളിൽ പരിശോധന നടത്തി. സ്കൂളുകളിലും പരിസരങ്ങളിലും ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളിലും സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയായ ഉണർവ് പദ്ധതിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്. ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയുന്നതിനും ജനങ്ങൾക്ക് ബോധവൽക്കരണം നൽകുന്നതിനുമായാണ് വൈത്തിരി എസ്.ഐ പി. സത്യന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ജില്ലാ കെ-9 സ്ക്വാഡിലെ സുൽത്താന എന്ന നാർക്കോട്ടിക്ക് സ്നിഫർ ഡോഗ് ,ഹാന്റ്മാരായ ചാൾസ്, രജിത്ത് കേശവറാം , വൈത്തിരി പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർമാരായ രാകേഷ് കൃഷ്ണൻ, റഫീഖ്, ഷിബു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles