മുഫീദയുടെ മരണം: യൂത്ത് ലീഗ് പ്രതിഷേധ ജാഥ സംഘടപ്പിച്ചു

വെള്ളമുണ്ട പഞ്ചായത്ത് മുസ്്‌ലിം യൂത്ത് ലീഗ് പ്രതിഷേധ ജാഥ ഭാരവാഹിള്‍ക്ക് പതാക കൈമാറി ജില്ല യൂത്ത് ലീഗ് സെക്രട്ടറി ഷൗക്കത്തലി മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു

തരുവണ: പുലിക്കാട് സ്വദേശിനി മുഫീദയുടെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും മുഫീദയുടെ 14 വയസ്സുകാരനായ മകനെ തീവ്രവാദി എന്ന് വിളിച്ച് ആക്ഷേപിച്ച സിപിഐ നേതാവിനെതിരെ കേസ് എടുക്കണമെന്നുമവാശ്യപ്പെട്ടു വെള്ളമുണ്ട പഞ്ചായത്ത് മുസ്്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ വാഹന ജാഥ കെല്ലൂരില്‍ ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി പി.കെ ഷൗക്കത്തലി ജാഥ ക്യാപ്റ്റന്‍ സിദ്ധീഖ് പീച്ചംകോടിന് പതാക നല്‍കി തുടക്കം കുറിച്ചു. ജാഥ വൈസ് ക്യാപ്റ്റന്‍ ജബ്ബാര്‍ സി.പി അധ്യക്ഷത വഹിച്ചു. മുസ്്‌ലിം ലീഗ് വെള്ളമുണ്ട പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സലീം കേളോത്ത് ഉദ്ഘാടന ചെയ്തു. നാസര്‍ തരുവണ മുഖ്യപ്രഭാഷണം നടത്തി. അസീസ് വെള്ളമുണ്ട, ആഷിക്ക് നുച്യന്‍, ഇബ്രാഹിം സി.എച്ച്, റാഷിദ് അലുവ, ഷറഫു കോമ്പി, നൗഷാദ്, മുഹമ്മദലി കെ, മുസ്്‌ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ മോയി ആറങ്ങാടന്‍, നാസര്‍ പള്ളിയാല്‍, ജമാല്‍ ഓടന്‍, മുഹമ്മദലി വെള്ളമുണ്ട, റംല മുഹമ്മദ് സംബന്ധിച്ചു. ജാഥ കോര്‍ഡിനേറ്റര്‍ അബ്ദുള്ള പുലിക്കാട് നന്ദി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles