സിന്ധുവിന്റെ മരണം: അലംഭാവമെങ്കില്‍ പ്രക്ഷോഭമെന്ന് കോണ്‍ഗ്രസ്

ആത്മഹത്യ ചെയ്ത ജോയിന്റ് ആര്‍ടിഒ ഓഫീസ് സീനിയര്‍ ക്ലര്‍ക്ക് പി എ സിന്ധുവിന്റെ കുടുംബാംഗങ്ങളെ എന്‍.ഡി അപ്പച്ചന്‍ സന്ദര്‍ശിക്കുന്നു

എടവക: മാനന്തവാടി ജോയിന്റ് ആര്‍ടിഒ ഓഫീസ് സീനിയര്‍ ക്ലര്‍ക്ക് പി എ സിന്ധുവിന്റെ മരണത്തിന് ഉത്തരവാദിയായവരെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ അലംഭാവം കാട്ടുന്ന പക്ഷം മരണാനന്തര നീതിക്കായി കോണ്‍ഗ്രസ്സ് ശക്തമായി രംഗത്തിറങ്ങുമെന്നും വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ മുന്നറിയിപ്പ് നല്‍കി. സിന്ധുവിനെ വീട് സന്ദര്‍ശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതി ഉറപ്പാക്കുന്നതിനുള്ള നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹം ഉറപ്പു നല്‍കി. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ എച്ച് ബി പ്രദീപ് മാസ്റ്റര്‍, പനമരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കമ്മന മോഹനന്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുതുവോടന്‍ ഇബ്രാഹിം എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published.

Social profiles