മാനന്തവാടിയില്‍ വളര്‍ത്തുനായകള്‍ക്കു കുത്തിവയ്പ്പ് നാളെ തുടങ്ങും

മാനന്തവാടി: നഗരസഭയില്‍ വളര്‍ത്തുനായകള്‍ക്കു വാക്‌സിനേഷനും ലൈസന്‍സ് നല്‍കലും തെരുവുനായ് വന്ധ്യംകരണവും നാളെ മുതല്‍ 29 വരെ നടത്തുമെന്ന് ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി, വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ ഷിബു ജോര്‍ജ്, അശോകന്‍ കൊയിലേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാക്‌സിനേഷനൊപ്പം എബിസി പ്രോഗ്രാമും നടപ്പാക്കും. തെരുവുപട്ടികളെ വന്ധ്യംകരിച്ചതിനുശേഷം ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റും. 22ന് പിലാക്കാവ്, കല്ലിയോട്ട് ജംഗഷന്‍, 23ന് കോട്ടകുന്ന് ഗ്രൗണ്ട്, വിന്‍സന്റ്ഗിരി, 24ന് ഒണ്ടയങ്ങാടി, ചെറൂര്‍, 26ന് കുറുക്കന്‍മൂല, ചാലിഗദ്ദ, പയ്യമ്പള്ളി, 27 ന് കൊയിലേരി, വള്ളിയൂര്‍കാവ്, 28ന് മൈത്രി നഗര്‍, ഒഴക്കോടി, 29ന് കണിയാരം, ചിറക്കര എന്നിവിടങ്ങളിലാണ് രാവിലെയും ഉച്ചകഴിഞ്ഞുമായി വാക്‌സിനേഷന്‍. അതതു കേന്ദ്രത്തില്‍ വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് അനുവദിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles