നിര്‍മാണ സാമഗ്രികളുടെ വില ഏകീകരിക്കണം: സിഡബ്ല്യുഎസ്എ

സിഡബ്ല്യുഎസ്എ വാര്‍ഷികാഘോഷം സുല്‍ത്താന്‍ ബത്തേരിയില്‍ സംസ്ഥാന പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

സുല്‍ത്താന്‍ബത്തേരി: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്റെ (സിഡബ്ല്യുഎസ്എ) 25-ാമത് വാര്‍ഷികാഘോഷം, കണ്‍വന്‍ഷന്‍, പഠന ക്ലാസ് എന്നിവ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തി. സംസ്ഥാന പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ബാവ ചീരാല്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജോയിന്റ് കണ്‍വീനര്‍ റോബിന്‍സണ്‍ ആന്റണി സ്വാഗതം പറഞ്ഞു.
കണ്‍വന്‍ഷനില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സജി മാനന്തവാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി. ശശി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജി.ആര്‍. സുബ്രഹ്മണ്യന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ സുകുമാരന്‍ മീനങ്ങാടി കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.കെ. സിറാജ്, കെ. നൈജു, സി. ഹൈദ്രു, മേഖല പ്രസിഡന്റ് കെ. പൗലോസ്, സെക്രട്ടറി ബെന്നി ബത്തേരി, കല്‍പ്പറ്റ മേഖല പ്രസിഡന്റ് സി.യു. സലിം, രക്ഷാധികാരികളായ ഉണ്ണി സുര ബത്തേരി, ബിനു മാനന്തവാടി, പി.സി. സോജന്‍ എന്നിവര്‍ പ്രസംഗിച്ചു. മുന്‍കാല കരാറുകാരെയും പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും ആദരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ രാജേഷ് പുല്‍പ്പള്ളി സ്വാഗതം പറഞ്ഞു. നിര്‍മാണ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും വില ഏകീകരണത്തിനും ഉത്തരവാദപ്പെട്ട ഏജന്‍സികള്‍ നടപടി സ്വീകരിക്കുക, വിവിധ വകുപ്പുകളുടെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും പെട്ടെന്നുള്ള ഉത്തരവുകള്‍ നിര്‍മാണ മേഖലയില്‍ ഉളവാക്കുന്ന പ്രതിസന്ധി പരിഹരിക്കുക തുങ്ങിയ ആവശ്യങ്ങള്‍ കണ്‍വന്‍ഷന്‍ ഉന്നയിച്ചു. ക്ലാസിനു അക്കാഡമി ഓഫ് ഇന്നോവേറ്റീവ് മാനേജ്‌മെന്റ് പ്രിന്‍സിപ്പല്‍ ലിയോ ജോണി നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles