സെക്രട്ടേറിയറ്റ് മാര്‍ച്ച്: കേരള കോണ്‍ഗ്രസ്(എം) വിളംബര ധര്‍ണ നടത്തി

സുല്‍ത്താന്‍ ബത്തേരിയില്‍ കേരള കോണ്‍ഗ്രസ്-എം സെക്രട്ടേറിയറ്റ് വിളംബര ധര്‍ണ സംസ്ഥാന സമിതിയംഗം കെ.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: വന നിയമങ്ങള്‍ ജനസൗഹൃദമാക്കി പൊളിച്ചെഴുതുക, വന്യജീവി, തെരുവുനായ് ഉപദ്രവത്തില്‍നിന്നു ജനങ്ങള്‍ക്കു സംരക്ഷണം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കേരള കോണ്‍ഗ്രസ്-എം ജില്ലാ കമ്മിറ്റി 26നു നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് വിളംബരം ചെയ്ത് സ്വതന്ത്ര മൈതാനിയില്‍ ധര്‍ണ നടത്തി. സംസ്ഥാന സമിതിയംഗം കെ.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു. വനനിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോസഫ് മാണിശേരി അധ്യക്ഷത വഹിച്ചു. ടി.എസ്. ജോര്‍ജ്, കെ.കെ. ബേബി, റെജി ഓലിക്കരോട്ട്, അഡ്വ.ഈശോ എം. ചെറിയാന്‍, വിത്സണ്‍ നെടുംകൊമ്പില്‍, എബി പൂക്കൊമ്പേല്‍, കെ.പി. ജോസഫ്, എന്‍.എ. ബില്ലി ഗ്രഹാം, പി.ജെ. കാതറൈന്‍, ഷൈനി ജോര്‍ജ്, പി.എം. ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles