കല്‍പറ്റയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 12 ഗ്രാം എം.ഡി.എം.എയും, കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

എം.ഡി.എം.എയും, കഞ്ചാവുമായി പിടിയിലായ അബു, അനൂപ് എന്നിവര്‍.

കല്‍പറ്റ: മാരക മയക്കുമരുന്നായ എം.ഡി.എം.എയും, കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് പുതുപ്പാടി ഏലോക്കര പുട്ടന്‍കുന്ന് ഹൗസ് പി.കെ. മുഹമ്മദ് ഫാസിദ് എന്ന അബു (23), താമരശേരി കുടുക്കിലിമ്മാരം രാരോത്ത് കയ്യേലിക്കല്‍ വീട്ടില്‍ പി.കെ. അനൂപ് (36) എന്നിവരാണ് അറസ്റ്റില്‍. വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിലെ പോലീസ് സേനാംഗങ്ങളും കല്‍പറ്റ എസ്.ഐ ബിജു ആന്റണിയും സംഘവും സംയുക്തമായി ഇന്ന് പുലര്‍ച്ചെ 03.45ന് കല്‍പറ്റ ജനമൈത്രി ജംഗ്ഷനില്‍ വെച്ചു വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. മാരുതി സ്വിഫ്റ്റ് കാറില്‍ നിന്നും 12 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയും, 23 ഗ്രാം കഞ്ചാവും പിടികൂടി. പ്രതികള്‍ക്കെതിരേ എന്‍.ഡി.പി.എസ് വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

0Shares

Leave a Reply

Your email address will not be published.

Social profiles