ജില്ലയിലെ ആദ്യത്തെ സ്മാര്‍ട്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു

സ്മാര്‍ട്ട് ഓഫീസുകളില്‍ ആദ്യത്തെ ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ നിര്‍വ്വഹിക്കുന്നു

കാക്കവയല്‍: വയനാട് ജില്ലാ പഞ്ചായത്തിനു കീഴില്‍ ഗവ.സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന സ്മാര്‍ട്ട് ഓഫീസുകളില്‍ ആദ്യത്തെ ഓഫീസിന്റെ ഉദ്ഘാടനം കാക്കവയല്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. സ്‌കൂളിലെ ചിത്രകലാധ്യാപകന്‍ അബ്ദുള്‍ റസാഖ് വരച്ച ഗാന്ധിജിയുടെ ഛായചിത്രവും അദ്ദേഹം അനാഛാദനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എന്‍.റിയാസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ.പ്രസന്ന ടീച്ചര്‍, പി.ടി.എ വൈസ് പ്രസിഡന്റ് ശശി പന്നിക്കഴി, ഹെഡ് മാസ്റ്റര്‍ എം.സുനില്‍കുമാര്‍, സുദേവന്‍, റുബീന ടീച്ചര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles