ടൂറിസം വാരാഘോഷം: ക്വിസ്, ചിത്രരചനാ മത്സരങ്ങള്‍ 24ന്

കൽപറ്റ: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും, കേരള ടൂറിസം വകുപ്പിന്റെയും, ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ വിവിധ ടൂറിസം സംഘടനകളുടെയും, കോളേജുകളുടെയും സഹകരണത്തോടെ ജില്ലയില്‍ നടക്കുന്ന വിനോദ സഞ്ചാര ദിന വാരാഘോഷത്തിന്റെ ഭാഗമായി ഈ മാസം 24 ന് രാവിലെ 10 ന് സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സ്‌ക്വയറില്‍ ഹയര്‍ സെക്കണ്ടറി, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരവും ഉച്ചയ്ക്ക് 2 ന് അല്‍ഫോണ്‍സ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ജില്ലാതല ടൂറിസം ക്വിസ് മത്സരവും നടക്കും. ഒരു സ്‌കൂള്‍/കോളജില്‍ നിന്നും പരമാവധി 2 ടീമിന് പങ്കെടുക്കാം. ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 9947042559 എന്ന നമ്പറിലും ക്വിസില്‍ പങ്കെടുക്കുന്നവര്‍ 9961641737, 9539251387 എന്നീ നമ്പറുകളിലും ബന്ധപ്പെടണം.

0Shares

Leave a Reply

Your email address will not be published.

Social profiles