മദ്‌റസ പൊതുപരീക്ഷ: വയനാട്ടില്‍ 95.65% വിജയം

നീലഗിരി ജില്ലയില്‍ 97.41%, കൊടക് ജില്ലയില്‍ 96.74% വിജയം

കല്‍പറ്റ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലായി നടത്തിയ പൊതുപരീക്ഷയില്‍ ജില്ലയില്‍ 95.65 ശതമാനം വിജയം. രജിസ്റ്റര്‍ ചെയ്ത 8859 കുട്ടികളില്‍ 8695 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഇതില്‍ 8317 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. വിജയിച്ച കുട്ടികളില്‍ 39 ടോപ് പ്ലസും 535 ഡിസ്റ്റിംഗ്ഷനും 2237 ഫസ്റ്റ് ക്ലാസും 1489 സെക്കന്റ് ക്ലാസും 4017 തേര്‍ഡ് ക്ലാസും ലഭിച്ചു.
അഞ്ചാം ക്ലാസില്‍ 3736 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 3505 കുട്ടികള്‍ വിജയിച്ചു. 93.82 ശതമാനമാണ് വിജയം. ഏഴാം ക്ലാസില്‍ 3402 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 3297 കുട്ടികള്‍ വിജയിച്ചു. 96.91 ആണ് വിജയ ശതമാനം. പത്താം ക്ലാസില്‍ 1472 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 1430 കുട്ടികള്‍ (97.15%) വിജയിച്ചു. പ്ലസ്ടു പരീക്ഷയില്‍ പരീക്ഷ എഴുതിയ 85 കുട്ടികളില്‍ മുഴുവന്‍ കുട്ടികളും വിജയിച്ച് 100 ശതമാനം വിജയം നേടി.
നീലഗിരി ജില്ലയില്‍ 97.41 ശതമാനമാണ് വിജയം. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസ്സുകളില്‍ ശതമാനമാണ് വിജയം. ജില്ലയില്‍ രജിസ്തര്‍ ചെയ്ത 1287 കുട്ടികളില്‍ 1274 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഇതില്‍ 1241 വിദ്യാര്‍ത്ഥികള്‍ വിജയം നേടി. വിജയിച്ച കുട്ടികളില്‍ 2 ടോപ് പ്ലസും 94 ഡിസ്റ്റിംഗ്ഷനും 391 ഫസ്റ്റ് ക്ലാസും 249 സെക്കന്റ് ക്ലാസും 505 തേര്‍ഡ് ക്ലാസും ലഭിച്ചു. അഞ്ചാം ക്ലാസില്‍ 488 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 469 കുട്ടികള്‍ (96.11%) വിജയിച്ചു. ഏഴാം ക്ലാസില്‍ 474 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 466 കുട്ടികള്‍ (98.31%) വിജയിച്ചു. പത്താം ക്ലാസില്‍ 260 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 257 കുട്ടികള്‍ (98.85%) വിജയിച്ചു. പ്ലസ്ടു പരീക്ഷയില്‍ പരീക്ഷ എഴുതിയ 52 കുട്ടികളില്‍ 49 കുട്ടികള്‍ (94.23%) വിജയിച്ചു.
കൊടക് ജില്ലയില്‍ 96.74 ശതമാനമാണ് വിജയം. വിജയം അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത 1154 കുട്ടികളില്‍ 1134 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഇതില്‍ 1097 വിദ്യാര്‍ത്ഥികള്‍ പാസായി. വിജയിച്ച കുട്ടികളില്‍ ഒരു ടോപ് പ്ലസും 22 ഡിസ്റ്റിംഗ്ഷനും 302 ഫസ്റ്റ് ക്ലാസും 223 സെക്കന്റ് ക്ലാസും 549 തേര്‍ഡ് ക്ലാസും ലഭിച്ചു. അഞ്ചാം ക്ലാസില്‍ 489 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 468 കുട്ടികള്‍ വിജയിച്ചു. 95.71 ശതമാണ് വിജയം. ഏഴാം ക്ലാസില്‍ 417 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 409 കുട്ടികള്‍ വിജയിച്ചു. 98.08 ആണ് വിജയ ശതമാനം. പത്താം ക്ലാസില്‍ 186 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 178 കുട്ടികള്‍ വിജയിച്ചു. 95.7 ശതമാണ് വിജയം. പ്ലസ്ടു പരീക്ഷയില്‍ പരീക്ഷ എഴുതിയ 42 കുട്ടികളില്‍ എല്ലാവരും വിജയിച്ചു നൂറു ശതമാനം വിജയം നേടി.

Leave a Reply

Your email address will not be published.

Social profiles