ശാസ്ത്ര പരീക്ഷണ യാത്രയ്ക്ക് സ്വീകരണം നല്‍കി

പ്രശസ്ത ശാസ്ത്രധ്യാപകനും സംസ്ഥാന ശാസ്ത്ര പ്രചാരകനുമായ ദിനേഷ് കുമാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്നു.

കല്‍പറ്റ: പ്രശസ്ത ശാസ്ത്രധ്യാപകനും സംസ്ഥാന ശാസ്ത്ര പ്രചാരകനുമായ ദിനേഷ്‌കുമാര്‍ തെക്കുമ്പാടിന്റെ ശാസ്ത്ര പരീക്ഷണ കേരള യാത്രയ്ക്ക് ജി.വി.എച്ച്.എസ് കല്‍പറ്റയില്‍ സ്വീകരണം നല്‍കി. ആഗസ്റ്റ് 15ന് കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തു നിന്നും ആരംഭിച്ച ശാസ്ത്ര പരീക്ഷണ
കേരളയാത്ര നവംബര്‍ 14 ന് തിരുവനന്തപുരത്താണ് സമാപിക്കുന്നത്. മതേതരത്വവും ശാസ്ത്രബോധവും മാനവീകതയും ചേര്‍ന്നു പോകുന്ന ഈ വര്‍ത്തമാന കാലത്ത് യുക്തിചിന്തയുടെ വെള്ളിവെളിച്ചത്തിലേക്ക് കേരളത്തെ നയിക്കാനാണ് മാതൃകാധ്യാപകനായ ദിനേഷ് കുമാറിന്റെ യാത്ര. രാവിലെ എല്‍.പി ക്ലാസിലെ കുട്ടികള്‍ക്കും ഉച്ചയ്ക്ക് ശേഷം ഹൈസ്‌കൂള്‍ ക്ലാസിലെ കുട്ടികള്‍ക്കുമാണ് അദേഹം ക്ലാസെടുത്തത്. ലഘു പരീക്ഷണങ്ങള്‍, ഇംപ്രവൈസ്ഡ് എക്സ്പിരിമെന്റ്, സയന്‍സ് മാജിക് എന്നിങ്ങനെ 25 ഓളം പരീക്ഷണങ്ങളാണ് അവതരിപ്പിച്ചത്.

0Shares

Leave a Reply

Your email address will not be published.

Social profiles