ആര്യാടന്‍ മുഹമ്മദിന്റെ വിയോഗം തൊഴിലാളികള്‍ക്ക് തീരാനഷ്ടം

കല്‍പറ്റ: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഐ.എന്‍.ടി.യു.സി നേതാവും ആയിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ വിയോഗം തൊഴിലാളികള്‍ക്ക് തീരാനഷ്ടമാണെന്ന് ഐഎന്‍ടിയുസി വയനാട് ജില്ലാ കമ്മിറ്റി. കേരളത്തിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങള്‍ക്ക് വിലമതിക്കാനാവാത്ത നേതൃത്വം നല്‍കിയ ആളായിരുന്നു ആര്യാടന്‍ മുഹമ്മദ്. ഐഎന്‍ടിയുസി യുടെതായാലും സംയുക്ത ട്രേഡ് യൂണിയന്റേതായാലും നിലപാടുകള്‍ അധികാരികളുടെ മുന്നില്‍ എത്തിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യാത്ത നേതാവായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാനേജ്‌മെന്റുകളുടെയും മുതലാളിമാരുടെയും മുന്‍പില്‍ കര്‍ക്കശമായ നിലപാടുകള്‍ എടുത്തിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ വിയോഗത്തിലൂടെ കേരളത്തിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങള്‍ക്ക് നികത്താനാവാത്ത വിടവാണ് ഉണ്ടായിട്ടുള്ളത് എന്നും യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് പി.പി ആലി അധ്യക്ഷത വഹിച്ചു. സി. ജയപ്രസാദ്, ബി. സുരേഷ് ബാബു, ഗിരീഷ് കല്‍പറ്റ, ഉമ്മര്‍ കുണ്ടാട്ടില്‍, പി.എന്‍ ശിവന്‍, ടി.എ റെജി, പി ഷംസുദ്ദീന്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles