പി.പി.എ കരീം സാധാരണക്കാരുടെ ഉന്നമനത്തിന് യത്‌നിച്ച നേതാവ്: അബ്ബാസലി തങ്ങള്‍

പി.പി.എ കരീം സാഹിബിന്റെ വീട്ടിലെത്തിയ അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തുന്നു

മേപ്പാടി: അന്നന്നത്തെ അന്നത്തിന് വേണ്ടി അധ്വാനിക്കുന്ന തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി ജീവിച്ച മാതൃകായോഗ്യനായ രാഷ്ട്രീയക്കാരനായിരുന്നു പി.പി.എ കരീം സാഹിബെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. അരനൂറ്റാണ്ടോളം കാലം സാധാരക്കാരുടെ ഉന്നമനത്തിന് വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലുകള്‍. വയനാട്ടില്‍ തൊഴിലാളികള്‍ക്കുണ്ടായ നേട്ടങ്ങളിലൊക്കെ അദ്ദേഹത്തിന്റെ പങ്കുമുണ്ടായിരുന്നുവെന്നും തങ്ങള്‍ അനുസ്മരിച്ചു. കരീം സാഹിബിന്റെ വീട്ടിലെത്തിയ തങ്ങള്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. യഹ്‌യാഖാന്‍ തലക്കല്‍ ടി.ഹംസ, പി.കെ അഷറഫ്, ബാവ ഹാജി, സി. അഹമ്മദ് കോയ ബത്തേരി തുടങ്ങിയവരും തങ്ങളോടൊപ്പമുണ്ടായിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles