വാര്‍ഷിക പൊതുയോഗവും ചരിത്രോത്സവവും

ഇ.എം.എസ് ഗ്രന്ഥാലയ വാര്‍ഷിക പൊതുയോഗവും ചരിത്രോത്സവവും മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി: ചൂട്ടക്കടവ് ഇ.എം.എസ്. ഗ്രന്ഥാലയത്തിന്റെ വാര്‍ഷിക പൊതുയോഗവും ചരിത്രോത്സവവും മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വി.എ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ശാരദ സജീവന്‍, ലൈബ്രറി കൗണ്‍സില്‍ താലുക്ക് ജോ. സെക്രട്ടറി എ.വി മാത്യു എന്നിവര്‍ ആശംസ പ്രസംഗം നടത്തി. സെക്രട്ടറി പി.രാജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.ടി. വിനു പ്രസിഡണ്ട്, പി. രാജന്‍ -സെക്രട്ടറി, റജീന ഷാജിര്‍ -ട്രഷറര്‍ എന്നിവര്‍ ഭാരവാഹികളായ കമ്മറ്റിയെ തിരഞ്ഞെടുത്തു. കെ.ആര്‍ പ്രീതി സ്വാഗതവും അനിഷ്‌ക്ക സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു. ചരിത്രോത്സവത്തില്‍ പി. സുരേഷ് ബാബു വിഷയം അവതരിപ്പിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles