സി.എച്ച് അനുസ്മരണവും പി.പി. എ കരീം പ്രാര്‍ത്ഥനാ സദസും ഇന്ന്

നാലാംമൈല്‍: മുസ്്‌ലിം ലീഗിന്റെ സമുന്നത നേതാവും കേരള മുന്‍ മുഖ്യമന്ത്രിയുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ അനുസ്മരണവും വയനാട് ജില്ലാ മുസ്്‌ലിം ലീഗ് പ്രസിഡന്റും തോട്ടം തൊഴിലാളി മേഖലയിലെ സംസ്ഥാനത്തെ ഉന്നത നേതാക്കളിലൊരാളുമായ പി.പി.എ കരീം പ്രാര്‍ത്ഥനാ സദസും ഇന്ന് നടക്കും. മുസ്്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാലാംമൈല്‍ ജോതിസ് ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് ശേഷം 3 മണിക്കാണ് പരിപാടി. മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തും. മുസ്്‌ലിം ലീഗ് നേതാക്കളായ കെ.കെ അഹമ്മദ് ഹാജി, എം.എ മുഹമ്മദ് ജമാല്‍, പി.കെ അബൂബക്കര്‍, മുന്‍ എം.എല്‍.എ സി. മമ്മൂട്ടി, യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍, വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍ തുടങ്ങിയവര്‍ സംസാരിക്കും. പ്രാര്‍ത്ഥനാ സദസ്സിന് സമസ്ത മുശാവറ അംഗം വി. മൂസക്കോയ മുസ്്‌ലിയാര്‍ നേതൃത്വം നല്‍കും.

0Shares

Leave a Reply

Your email address will not be published.

Social profiles