സിസ്റ്റര്‍ ലൂസി കളപുരയ്ക്കല്‍ സത്യഗ്രഹസമരം തുടങ്ങി

മാനന്തവാടി: എഫ്.സി.സി മഠാധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നുവെന്നും നിരന്തരം അപമാനിക്കുന്നുവെന്നും ആരോപിച്ച് സിസ്റ്റര്‍ ലൂസി കളപുരയ്ക്കല്‍ മാനന്തവാടി കാരയ്ക്കമലയിലെ മഠത്തിന് മുന്‍പില്‍ സത്യഗ്രഹ സമരം ആരംഭിച്ചു. ഇന്ന് രാവിലെ പത്തോടെയാണ് സമരം ആരംഭിച്ചത്. മഠത്തിലെ പൊതുഇടങ്ങളില്‍ നിന്നെല്ലാം അകറ്റി നിര്‍ത്തുകയും അനാവശ്യമായി പലയിടങ്ങളിലും ദുരുദ്ദേശ്യത്തോടെ സി.സി ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തതായും അവര്‍ കുറ്റപ്പെടുത്തി. ഇത്സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടികളുണ്ടായില്ലെന്നും ഇതില്‍ പ്രതിഷേധിച്ചാണ് സത്യഗ്രഹമെന്നും ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു. മഠം അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles