ആനേരി മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം 24ന്

ആനേരി മഹാവിഷ്ണു ക്ഷേത്രം

കമ്പളക്കാട്: പ്രസിദ്ധമായ ആനേരി മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവവും ചുറ്റമ്പലത്തിന്റെ ഉത്തരം വയ്പും ഏപ്രില്‍ 24ന് നടക്കും. രാവിലെ 10ന് ശേഷം ക്ഷേത്രം തന്ത്രി പാതിരിശ്ശേരി മിഥുന്‍ നാരായണന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. രാവിലെ മുതല്‍ വിശേഷാല്‍ പൂജകളും വൈകിട്ട് ദീപാരാധനയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published.

Social profiles