ഹോമിയോ ക്യാമ്പും ലഹരി വിരുദ്ധ സെമിനാറും നടത്തി

ഹോമിയോ മെഡിക്കൽ ക്യാമ്പ് ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്യുന്നു.

വെള്ളമുണ്ട: വിമുക്തി മിഷൻ
മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിന്റെയും വയനാട് ജില്ല മൊബൈൽ ഹോമിയോ ക്ലിനിക്കിന്റെയും പഴഞ്ചന അംഗൻവാടിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പഴഞ്ചന റഷീദുൽ ഇസ്ലാം മദ്രസയിൽ സംഘടിപ്പിച്ച ഹോമിയോ മെഡിക്കൽ ക്യാമ്പും ലഹരി വിരുദ്ധ സെമിനാറും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തംഗം വിജേഷ് പുല്ലോറ അധ്യക്ഷത വഹിച്ചു. മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫീസർ ബാബു മൃദുൽ സിവിൽ എക്‌സൈസ് ഓഫീസർ വിജേഷ് കുമാർ പി, ഹാഷിം കെ, ജോബിഷ്കെ എന്നിവർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.

0Shares

Leave a Reply

Your email address will not be published.

Social profiles