വയനാട് വൈത്തിരി പൂഞ്ചോലയില്‍ കടുവകള്‍ ഇറങ്ങി, ജനം ഭീതിയില്‍

കടുവകളെ തുരത്താന്‍ വനപാലകര്‍ സ്ഥലത്തെത്തി

കല്‍പറ്റ-വയനാട്ടിലെ വൈത്തിരിക്കടുത്തു പൂഞ്ചോലയില്‍ രണ്ടു കടുവകള്‍ ഇറങ്ങി. തേയിലത്തോട്ടത്തിലാണ് കടുവകള്‍ ഉള്ളത്. ഇവ ചൊവ്വാഴ്ച രാവിലെയാണ് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. കടുവകളില്‍ ഒന്നു വലുതും മറ്റൊന്നു ചെറുതുമാണെന്നു കണ്ടവര്‍ പറഞ്ഞു. കടുവകളുടെ വിദൂര വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
തെക്കേവയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ചിലാണ് പൂഞ്ചോല. കടുവകളെ കണ്ട തോട്ടത്തിനടുത്താണ് ധാരാളം സന്ദര്‍ശകരെത്തുന്ന പൂഞ്ചോല വെള്ളച്ചാട്ടം. കടുവകളെ തുരത്താനുള്ള നീക്കങ്ങളുടെ ഭാഗമായി വനപാലകര്‍ സ്ഥലത്തു എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Social profiles