‘ആര്‍മി കാളിംഗ്’ ഗ്രന്ഥാലയങ്ങളിലേക്ക്

കല്‍പ്പറ്റ: ഫോട്ടോ ജേണലിസ്റ്റ് ഷെമീര്‍ ഊര്‍പ്പള്ളി രചിച്ച ‘ആര്‍മി കോളിംഗ്’ പുസ്തകം ജില്ലയിലെ ഗ്രന്ഥാലയങ്ങിലേക്ക്. സൈനിക സേവനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ പുസ്തകത്തിന്റെ ഓരോ പ്രതി ലൈബ്രറികള്‍ക്കു സൗജന്യമായി നല്‍കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം പ്രസ്‌ക്ലബില്‍ നടന്നു. സുബേദാര്‍ മേജര്‍ എച്ച്. വിജയന്‍ പുസ്‌കത്തിന്റെ കോപ്പി ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീറിന് കൈമാറി. പ്രസ്‌ക്ലബ് പ്രസിഡന്റ് എ.എസ്. ഗിരീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിസാം കെ. അബ്ദുല്ല, ടി.കെ.എ. ഖാദര്‍, എന്‍. സുലൈമാന്‍, ഷെമീര്‍ ഊര്‍പ്പള്ളി എന്നിവര്‍ പങ്കെടുത്തു. വരുംദിവസങ്ങളിലായി ജില്ലയിലെ എല്ലാ ഗ്രന്ഥാലയങ്ങള്‍ക്കും പുസ്തകം ലഭ്യമാക്കും. ‘സിറാജ്’ കണ്ണൂര്‍ ഫോട്ടാഗ്രാഫറാണ് ഷെമീര്‍ ഊര്‍പ്പള്ളി. 2020ലാണ് പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറക്കിയത്. ഇതിനകം കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ ലൈബ്രറികളില്‍ പുസ്തക വിതരണം നടത്തി. എന്‍എസ്എസ്, എസ്പിസി, എന്‍സിസി യൂണിറ്റുകള്‍ക്കും പുസ്തകം സൗജന്യമായി നല്‍കുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles