റേഷന്‍ വ്യാപാരികള്‍ സപ്ലൈ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി

മാനന്തവാടി: റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സപ്ലൈ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ഓഗസ്റ്റിലെ വേതനവും ഓണം ഉത്സവബത്തയും ഉടന്‍ വിതരണം ചെയ്യുക, മണ്ണെണ്ണ വാതില്‍പ്പടി വിതരണം നടത്തുക, പഞ്ചസാര, മണ്ണെണ്ണ എന്നിവയുടെ കമ്മീഷന്‍ വര്‍ധിപ്പിക്കുക, റേഷന്‍ വ്യാപാരികളോടുള്ള അവഗണന അവസാനിപ്പിക്കുക, കിറ്റ് കമ്മീഷന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന സെക്രട്ടറി ഷാജി യവനാര്‍കുളം ഉദ്ഘാടനം ചെയ്തു. പ്രഭാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എം. ഷറഫുദ്ദീന്‍, കെ.വി. ജോണി, കെ. കുഞ്ഞമ്മദ്, മനോജ് തലപ്പുഴ, ബേബി വാളാട് എന്നിവര്‍ പ്രസംഗിച്ചു. ബിനു, ഷജില്‍കുമാര്‍, ജോളി പള്ളിക്കുന്ന്, സോണി എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles