ജോഡോ യാത്ര: വയനാട്ടില്‍നിന്നു പങ്കെടുത്തത് എണ്ണായിരത്തോളം പേര്‍

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനു കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വയനാട്ടില്‍നിന്നു മലപ്പുറത്തിനു പോകുന്ന വാഹനങ്ങള്‍ ലക്കിടിയില്‍ ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ ഫഌഗ് ഓഫ് ചെയ്യുന്നു.

കല്‍പറ്റ: രാഹുല്‍ഗാന്ധി എം.പി നയിക്കുന്ന ജോഡോ യാത്രയില്‍ വയനാട്ടില്‍നിന്നു വന്‍ പങ്കാളിത്തം. മലപ്പുറം ജില്ലയിലെ നടുവത്തുനിന്നു നിലമ്പൂര്‍ വരെയുള്ള യാത്രയില്‍ ജില്ലയിലെ കല്‍പറ്റ, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി നിയോജകമണ്ഡലങ്ങളില്‍നിന്നായി എണ്ണായിരത്തോളം പേരാണ് പങ്കെടുത്തത്. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാം, എ.ഐ.സി.സി മെംബര്‍ പി.കെ.ജയലക്ഷ്മി, കെ.പി.സി.സി മെംബര്‍മാരായ കെ.എല്‍.പൗലോസ്, പി.പി.ആലി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജില്ലയില്‍നിന്നുള്ളവര്‍ യാത്രയില്‍ അണിനിരന്നത്.
യാത്രയില്‍ പങ്കാളികളാകുന്നതിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യാത്ര ചെയ്ത വാഹനങ്ങള്‍ ലക്കിടിയില്‍ ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ ഫഌഗ് ഓഫ് ചെയ്തു. യാത്ര ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഗോകുല്‍ദാസ് കോട്ടയില്‍, നേതാക്കളായ കെ.വി.പോക്കര്‍ഹാജി, പി.പി.ആലി, എം.എ.ജോസഫ്, ഒ.വി. അപ്പച്ചന്‍, ടി.ജെ. ഐസക്, മാണി ഫ്രാന്‍സിസ്, ലത്തീഫ് ഇമിനാണ്ടി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles